ആര്‍ത്തവ വേദന പരിഹരിക്കാനുളള വീട്ടുവൈദ്യം - NIIMS HEALTH CARE AND RESEARCH

Breaking

Post Top Ad

Friday, March 9, 2018

demo-image

ആര്‍ത്തവ വേദന പരിഹരിക്കാനുളള വീട്ടുവൈദ്യം


thekeralatimesnews


ഇരുപത്തിയെട്ടു ദിനങ്ങള്‍ കൂടുമ്പോളാണ് ആരോഗ്യവതിയായ സ്ത്രീക്ക് ആര്‍ത്തവം ഉണ്ടാകുന്നത്. എന്നാല്‍ പലപ്പോഴും പല കാരണങ്ങളാല്‍ നിരവധി സ്ത്രീകളില്‍ ക്രമമായ ആര്‍ത്തവ ചക്രം ഉണ്ടാകുന്നില്ല എന്നതാണ് വാസ്തവം എഴുപതു ശതമാനത്തോളം സ്ത്രീകളില്‍ ആര്‍ത്തവ ചക്രം ക്രമം തെറ്റിയാണ് ഉണ്ടാകുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. ചിലര്‍ക്ക് അഞ്ചു മുതല്‍ പത്തുവരെ ദിവസങ്ങളാണ് വൈകുന്നതെങ്കില്‍ മറ്റു ചിലര്‍ക്ക് മാസങ്ങളോളം ആര്‍ത്തവം ഇല്ലാത്ത അവസ്ഥ തന്നെ ഉണ്ട്. മിക്ക സ്ത്രീകളെയും അലട്ടുന്ന വലിയൊരു ആര്‍ത്തവകാല പ്രശ്‌നം വേദനയാണ്. എല്ലാ ആര്‍ത്തവ ക്രമക്കേടുകളെയും വീട്ടു വൈദ്യത്തിലൂടെ പരിഹരിക്കാം എന്നാണ് ആയൂര്‍വേദവും നമ്മുടെ ഒറ്റമൂലി നാട്ടറിവുകളും പറയുന്നത്. താഴെപ്പറയുന്ന വീട്ടുവൈദ്യത്തിലൂടെ ആര്‍ത്തവ പ്രശ്‌നങ്ങള്‍ പരിഹരിക്കാം.

ഉലുവ-ഉലുവ വെളളത്തിലിട്ട് പന്ത്രണ്ട് മണിക്കൂര്‍ കുതിര്‍ത്ത ശേഷം ഉലുവ കുതിര്‍ത്ത വെള്ളം കുടിക്കുക.

ഇഞ്ചി,കുരുമുളക് ചായ- ഇഞ്ചിയും കുരുമുളകും ചേര്‍ത്ത് തയ്യാറാക്കാവുന്ന ജിഞ്ചര്‍ പെപ്പര്‍ ടി ആര്‍ത്തവ കാല പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ്. ഇത് സ്ത്രീ ശരീരത്തിലെ പ്രോസ്റ്റ് ഗ്ലാന്‍ഡിസിന്‍ കുറക്കുന്നതിലുടെ ക്രമം തെറ്റിയ ആര്‍ത്തവത്തെ ക്രമപ്പെടുത്തുന്നു. പീരീഡ്‌സിനു മുന്‍പായി ചിലരില്‍ ഉണ്ടാകാറുള്ള ശാരീരിക ബുദ്ധിമുട്ടുകളെയും അകറ്റുന്നു.

ജീരകം- ജീരകം ഉപയോഗിക്കുന്നത് ആര്‍ത്തവ വേദന കുറക്കും. ജീരകം കൊണ്ടുണ്ടാക്കുന്ന ഹെര്‍ബല്‍ ചായയും നല്ല ഫലം നല്കും.

ചമോമൈല്‍ ടി- ജമന്തിപ്പൂ ആര്‍ത്തവ വേദന കുറയാന്‍ സഹായകമാണ്. അഗ്രികള്‍ച്ചര്‍ ആന്‍ഡ് കെമസ്ട്രി ജേര്‍ണ്ണല്‍ പറയുന്നത് ജമന്തിപ്പൂ കൊണ്ടുണ്ടാക്കുന്ന ചായ കുടിക്കന്നതിലുടെ യൂട്രസിന് അയവു വരും എന്നാണ്. പ്രോസ്റ്റഗ്ലാന്‍ഡിന്‍ ഉല്‍പ്പാദനം കുറച്ച് ആര്‍ത്തവ വേദന കുറക്കാന്‍ ജമന്തി പൂവിനു കഴിയും എന്നും അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് കെമസ്ട്രി ജേണല്‍ പറയുന്നു.

എള്ളെണ്ണ- എള്ളെണ്ണ കൊണ്ട് അടിവയര്‍ മ്യദുവായി തടവുന്നത് നല്ല ആശ്വാസം നല്‍കും. ഇങ്ങനെ മസാജു ചെയ്യുമ്പോള്‍ എള്ളെണ്ണയിലെ ലിനോലിയേക്ക് ആസിഡ് ശരീരത്തിന് ഗുണകരമാണ്. ഇത് നല്ലൊരു ആന്‍റി ഒാക്‌സിഡന്‍റ് ആയതിനാല്‍ ശരീരത്തിലെ വീക്കവും വേദനയും കുറയാന്‍ സഹായിക്കുന്നു.

കറ്റാര്‍ വാഴ- കറ്റാര്‍ വാഴ ആര്‍ത്തവ വേദന കുറക്കാന്‍ സഹായകമാണ്.

ആര്യവേപ്പും ഇഞ്ചിയും- എട്ടു പത്ത് ആര്യവേപ്പില അരച്ച് ഇഞ്ചി നീരില്‍ ചേര്‍ത്ത് ആര്‍ത്തവ ദിനത്തില്‍ കഴിച്ചാല്‍ വേദന കുറയും.

കായം- കായം ആര്‍ത്തവ വേദന കുറയാന്‍ സഹായകമാണ്. കായം നെയ്യില്‍ ചേര്‍ത്ത് വറുത്തെടുക്കുമ്പോള്‍ ലഭിക്കുന്ന പേസ്റ്റ് രൂപത്തിലുളള മിശ്രിതം ദിവസം മൂന്നു നേരം കഴിക്കുക.

എള്ള്- അര ടി സ്പൂണ്‍ എള്ള് ചതച്ചത് വെളളത്തിലിട്ട് തിളപ്പിക്കണം. രണ്ട് നേരം കുടിക്കുക. നല്ല ആശ്വാസം ലഭിക്കും.

ഇഞ്ചി വേര്- ഇഞ്ചി വേര് കൊണ്ട് ചായ തയ്യാറാക്കുക.വളരെ ഫലപ്രദമാണ് ജിഞ്ചര്‍ ടി.

വൈറ്റമിന്‍- വൈറ്റമിന്‍ B6, കാല്‍ഷ്യം, മഗ്നീഷ്യം സപ്ലിമെന്‍റുകള്‍ ആര്‍ത്തവ വേദന കുറയാന്‍ സഹായകമാണ്.

ആന്‍റി ഓക്‌സിഡന്‍റ് അടങ്ങിയ ഭക്ഷണങ്ങള്‍- ആന്‍റി ഓക്‌സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആര്‍ത്തവ വേദന കുറക്കും. തക്കാളി,ബ്ലൂബെറീസ് തുടങ്ങിയവ.

കാല്‍ഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍- ബീന്‍സ്, ചീര,ബദാം,കടും പച്ച നിറത്തിലുളള ഇലക്കറികള്‍ എന്നിവ ആര്‍ത്തവ വേദന കുറക്കാന്‍ സാഹായിക്കും.

ഇളം ചൂടുവെളളം- ഇളം ചൂടുവെളളത്തിലെ കുളി അമിതരക്തസ്രാവത്തെ തടയും.

സംസ്‌ക്കരിച്ച ഭക്ഷണം ഒഴിവാക്കുക- പ്രോസസ്ഡ് ഫുഡ് വിഭാഗത്തില്‍ വരുന്ന എല്ലാ ഭക്ഷണങ്ങളും ഒഴിവാക്കുന്നത് ആര്‍ത്തവ വേദന കുറയാന്‍ സഹായിക്കും. കുക്കീസ്,കേക്ക്,പാസ്ത,ഫ്രെഞ്ച് ഫ്രൈ,ബ്രെഡ് തുടങ്ങി എല്ലാ ബേക്കറി ഭക്ഷണങ്ങളും,റിഫൈന്‍ഡ് ഭക്ഷണങ്ങളും ആര്‍ത്തവ കാലത്ത് ഒഴിവാക്കുന്നത് വേദന കുറയാന്‍ സഹായകമാണ്.

ആയുര്‍വേദ ഔഷധങ്ങള്‍- ശതാവരി പൊടി,ചന്ദ്രപ്രഭാവതി ഗുളിക തുടങ്ങി നിരവധി ഔഷധങ്ങള്‍ ആര്‍ത്തവവേദന ശമിപ്പിക്കും.

ആര്‍ത്തവ വേദനയ്ക്ക് പരിഹാരമായി നാട്ടുവൈദ്യത്തില്‍ നിര്‍ദ്ദേശിക്കപ്പെടുന്ന ഒറ്റ മൂലികള്‍-

ആര്‍ത്തന സമയത്തെ വേദന-
1. ത്രിഫല ചൂര്‍ണ്ണം ശര്‍ക്കര ചേര്‍ത്ത് നെല്ലിക്ക വലിപ്പത്തില്‍ വൈകുന്നേരങ്ങളില്‍ പതിവായി കഴിക്കുക.
2.സുകുമാരം നെയ്യ് വൈകുന്നേരങ്ങളില്‍ കഴിക്കുക.
3.വറുത്ത എള്ള് വെള്ളം തിളപ്പിച്ച് കുടിക്കുക.

ആര്‍ത്തവം ഉണ്ടാകാന്‍-
1.പുളിയുടെ വേരിലെ തോലെടുത്ത് അരച്ച് പാലില്‍ ചേര്‍ത്തു കുടിക്കുക.
2.വെളുത്തുള്ളിയും കുറുന്തോട്ടി വേരും സമം എടുത്ത് കഷായം വെച്ചുകുടിക്കുക.
3.നെയ്യും പഞ്ചസാരയും ചേര്‍ത്തു കഴിക്കുക.

ആര്‍ത്തവം ക്രമപ്പെടുത്താന്‍-
1.പച്ചപപ്പായ കുരുവും കറയും കളയാതെ ഇടിച്ചു പിഴിഞ്ഞ് ഒരു ഔണ്‍സ് വീതം രണ്ടു നേരം കുടിക്കുക.
2.അശോകത്തിന്റെ തൊലി കഷായം വെച്ച് തേന്‍ ചേര്‍ത്തു കുടിക്കുക.
3.ശുദ്ധീകരിച്ച അമുക്കരം കഷായം വെച്ച് കുടിക്കുക..

അധിക രക്തത്തോടുളള ആര്‍ത്തവം-
1.മുക്കുറ്റി അരച്ച് വെണ്ണയില്‍ ചാലിച്ചു കഴിക്കുക.
2.മൂന്നു കഴഞ്ചു താമര അല്ലി വെണ്ണയില്‍ ചാലിച്ചു കഴിക്കുക.
3.പുഴുങ്ങിയ മുട്ട പാടകളഞ്ഞ് ഒരു കഴഞ്ച് നാരങ്ങനീരു ചേര്‍ത്തു കഴിക്കുക.

Post Bottom Ad

Pages

undefined

Contact Form

Name

Email *

Message *