നടുവേദന നിസാരക്കാരനല്ല - NIIMS HEALTH CARE AND RESEARCH

Breaking

Post Top Ad


Monday, December 24, 2018

നടുവേദന നിസാരക്കാരനല്ല

The backbone is not easy,www.niimsgroup.ml

ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് നടുവേദന. പുരുഷന്‍മാരേക്കാള്‍ സ്ത്രീകളിലാണ് പൊതുവേ നടുവേദന കൂടുതലായി കണ്ടു വരാറ്. പലരും നടുവേദനയെ നിസാരമായാണ് കാണുന്നത്. എന്നാല്‍ അത്ര നിസാരക്കാരനല്ല നടുവേദന. കൃത്യമയ സമയത്ത് വേണ്ട രീതിയിലുള്ള ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ നടുവേദനമൂലം ബുദ്ധിമുട്ടിലാകേണ്ടിവരും.

പലതരം കാരണങ്ങള്‍ക്കൊണ്ട് നടുവേദന ഉണ്ടാകാറുണ്ട്. അവയില്‍ ചിലതിനെ പരിചയപ്പെടാം.

തെറ്റായ ജീവിത ശൈലിയാണ് ഇക്കാലത്ത് നടുവേദനയുടെ പ്രധാന കാരണം.


വ്യായമത്തിന്റെ അഭാവവും നടുവേദനയ്ക്ക് വഴി തെളിയ്ക്കുന്നു

അധികസമയം ഇരുന്ന് ജോലി ചെയ്യുന്നവരിലും നടുവേദന ഉണ്ടാകുന്നു

എല്ലുകളുടെ തേയ്മാനവും നടുവേദനയ്ക്ക് കാരണമാകാറുണ്ട്. നട്ടെല്ലുമായി ബന്ധപ്പെട്ടുള്ള പേശികള്‍ക്ക് ഏല്‍ക്കുന്ന ക്ഷതങ്ങള്‍, ചതവുകള്‍ എന്നിവയും നടുവേദനയിലേക്ക് വഴി തെളിയ്ക്കുന്നു.

വിട്ടുമാറാത്ത കഠിനമായ നടുവേദന ചിലപ്പോള്‍ കാന്‍സറിന്റെയും ലക്ഷ്ണമാകാം. ഇതുമാത്രമല്ല നടുവേദനയുടെ കാരണങ്ങള്‍ അമിതവണ്ണവും മാനസീക പിരിമുറക്കവുമെല്ലാം നടുവേദനയിലേക്ക് വഴിതെളിക്കാറുണ്ട്. കൃത്യമായ സമയത്ത് വൈദ്യ സഹായം ലഭ്യമാക്കിയില്ലെങ്കില്‍ നടുവേദന വില്ലനാകും.

Post Bottom Ad

Pages