ബാത്ത് ടബ്ബുകൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ ഇവയാണ് - NIIMS HEALTH CARE AND RESEARCH

Breaking

Post Top Ad

Wednesday, February 28, 2018

demo-image

ബാത്ത് ടബ്ബുകൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ ഇവയാണ്


thekeralatimesnews

അപകടം എപ്പോഴും നമുക്കൊപ്പമുണ്ട് അതെങ്ങനെ ഉണ്ടാകുന്നു എന്നൊന്നും പറയാൻ കഴിയില്ല.ബോളിവുഡ് നടി ശ്രീദേവിയുടെ മരണം നിസാരമെന്ന് കരുതുന്ന ബാത്ത് ടബ്ബിൽ വീണായിരുന്നു. അത് പലർക്കും വിശ്വസിക്കാൻ കഴിയാവുന്നതായിരുന്നില്ല.എന്നാൽ ബാത്ത്ടബ്ബിൽ വീണുള്ള മരണങ്ങൾ അസാധാരണ സംഭവമല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അമേരിക്കയിലും ജപ്പാനിലും ഒട്ടേറെ സെലിബ്രിറ്റികളുടെ ജീവനെടുത്ത ബാത്ത്ടബ്ബെന്ന വില്ലനെക്കുറിച്ച് ഇന്ത്യാക്കാർക്ക് വേണ്ടത്ര പരിചയമില്ലെന്നാണ് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇത്തരം മരണങ്ങളെ ഗാർഹിക അപകടങ്ങളുടെ കൂട്ടത്തിലാണ് സാധാരണ ഉൾപ്പെടുത്താറ്. മാത്രവുമല്ല പുരുഷന്മാരേക്കാൾ സ്ത്രീകളാണ് ഇത്തരം അപകടങ്ങൾക്ക് വിധേയമാകുന്നതെന്നും പഠനം പറയുന്നു.

അതേസമയം, അമേരിക്കയിൽ ഒരു ദിവസം ഒരാളെങ്കിലും ബാത്ത്ടബ്ബ്, ഹോട്ട്ടബ്ബ് തുടങ്ങിയ സ്ഥലങ്ങളിൽ മരിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ പലപ്പോഴും മദ്യവും മയക്കുമരുന്നും വില്ലനാകാറുണ്ട്. വർഷം തോറും 15 വയസിന് താഴെയുള്ള രണ്ട് ലക്ഷം ആളുകളെങ്കിലും ബാത്ത്റൂമിൽ സംഭവിച്ച അപകടങ്ങളുടെ പേരിൽ ആശുപത്രിയിൽ എത്താറുണ്ട്. കുളിക്കുമ്പോഴായിരിക്കും മിക്കപ്പോഴും ഇത്തരം അപകടങ്ങൾ സംഭവിക്കുന്നത്.ബാത്ത്റൂമിലെ അപകടത്തിൽ പെടുന്നവരിൽ കൂടുതൽ സ്ത്രീകളാണെന്നതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇന്ത്യയിൽ ഇത്തരം അപകടങ്ങളെക്കുറിച്ചുള്ള പഠനങ്ങളൊന്നും സംഘടിപ്പിച്ചിട്ടില്ലെന്നാണ് വിവരം.

ബാത്ത് ടബ്ബുകളിൽ കുളിക്കുന്നതിനിടയിൽ കാലോ കയ്യോ വഴുതാൻ സാധ്യത ഉണ്ട്. അങ്ങനെ വീണാൽ തലയിടിച്ച് വീണേക്കാം ആ വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായ പരിക്കുകൾ സംഭവിക്കാനും വെള്ളത്തിൽ താഴ്ന്നു പോകാനും സാധ്യതയുണ്ട്.എങ്ങനെയാണ് പല മരണങ്ങളും സംഭവിക്കുന്നത്.

മുമ്പ് ഹോട്ടലുകൾക്ക് നക്ഷത്ര പദവി കിട്ടാനുള്ള മാനദണ്ഡങ്ങളില്‍ മുഖ്യമായിരുന്നു ബാത്ത്ടബ്ബ്.ഇപ്പോൾ പഞ്ച നക്ഷത്ര ഹോട്ടലില്‍ പോയാല്‍ ബാത്ത് ടബ്ബ് കാണില്ല. കുളിക്കാന്‍ ഷവറെ കാണൂ. ചുരുങ്ങിയ സമയത്തേക്ക് മുറി എടുക്കുന്നവര്‍ ബാത്ത് ടബ്ബില്‍ നീണ്ടു നിവര്‍ന്നു കിടന്നു കുളിക്കുന്നതിനു പകരം ഷവറിനു താഴെ കുളിച്ചു പോകാനാണ് താല്പര്യപ്പെടുന്നത് എന്നാണ് ഹോട്ടല്‍ ഉടമകള്‍ പറയുന്നത്. ബാത്ത് ടബ്ബിലെ കുളിക്ക് 370 ലിറ്റര്‍ വെള്ളം വേണ്ടി വരുമ്പോള്‍ ഷവറില്‍ 70 ലിറ്റര്‍ മതിയെന്നതും ഹോട്ടല്‍ ഉടമകള്‍ പരിഗണിച്ചു.

Post Bottom Ad

Pages

undefined

Contact Form

Name

Email *

Message *