കോണ്ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ?എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക - NIIMS HEALTH CARE AND RESEARCH

Post Top Ad

Wednesday, February 28, 2018

demo-image

കോണ്ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ?എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക


thekeralatimesnews

വളരെ ചെറുപ്പത്തിൽ തന്നെ കണ്ണട വെയ്ക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്.അതുകൊണ്ട് തന്നെ കണ്ണിനു ചുറ്റും കറുത്ത പാടുകൾ വരികയും കണ്ണ് കുഴിയുകയും ഒക്കെ ഉണ്ടാകാറുണ്ട്.ചിലർക്ക് കണ്ണട ഒരു അഭംഗിയായി തോന്നാറുണ്ട്.അതിനാൽ ലെൻസുകൾ പലരും ഉപയോഗിക്കുന്നു.എന്നാൽ മറ്റൊരിടത്ത് ഓരോ കാഴ്ചയിലും കൃഷ്ണമണിക്ക് ഓരോ നിറം, ആകര്‍ഷകമായി തിളങ്ങുന്ന കണ്ണുകള്‍, കോണ്‍ടാക്‌ട് ലെന്‍സിന്‍റെ മായാജാലം ആസ്വദിക്കാനായും ചിലർ ഇത് ഉപയോഗിക്കുന്നു.

പാര്‍ട്ടിയില്‍ തിളങ്ങാന്‍ ആകര്‍ഷകമായ ലെന്‍സ് ദിവസവും ഉപയോഗിക്കാന്‍ പ്ലെയിന്‍ കോണ്‍ടാക്‌ട് ലെന്‍സ്‌ എന്തിന് ധരിക്കുന്ന വസ്ത്രത്തിനും വാഹനത്തിനും വരെ യോജിക്കുന്ന കോണ്‍ടാക്‌ട് ലെന്‍സുകള്‍ ലഭ്യമാണ്.നിറങ്ങള്‍ പലതുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് പ്ലെയിന്‍ കോണ്‍ടാക്‌ട് ലെന്‍സുകള്‍ക്കാണ്.ഇതാണ് കാഴ്ചക്കുറവുള്ളവര്‍ കണ്ണടയ്ക്ക് പകരമായി ഉപയോഗിക്കുന്നതും.

വെറും പ്ലാസ്റ്റിക്ക് ലെന്‍സാണ് കോണ്‍ടാക്‌ട് ലെന്‍സ്. കൃഷ്ണമണിയുടെ പാടയില്‍ കണ്ണുനീരിന്‍റെ നനവില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന സുതാര്യമായ പ്ലാസ്റ്റിക് ലെന്‍സ്. സോഫ്റ്റ് കോണ്‍ടാക്‌ട് ലെന്‍സുകളാണ് ഇപ്പോള്‍ കൂടുതല്‍ പ്രചാരത്തിലുള്ളത്. ഫാഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും സിനിമാ താരങ്ങളുമാണ് കൂടുതലായി ലെന്‍സ് ഉപയോഗിക്കുന്നത്. ഇപ്പോഴിത് യുവത്വത്തിനിടയില്‍ സാധാരണമായി കഴിഞ്ഞു.

കണ്ണുകള്‍ക്ക് ആകര്‍ഷകത്വം നല്‍കുന്ന ഇവ സൂക്ഷിച്ച്‌ കൈകാര്യം ചെയ്യണം. അല്ലെങ്കില്‍ കണ്ണു തന്നെ നഷ്ടപ്പെട്ടെന്ന് വരും. ലെന്‍സ് ഉപയോഗിക്കുന്നവര്‍ എങ്ങനെയാണ് അത് ഉപയോഗിക്കേണ്ടതെന്ന് ഡോക്ടറോട് കൃത്യമായി ചോദിച്ചു മനസ്സിലാക്കണം. ഡോക്ടര്‍ നിര്‍ദേശിച്ച സമയ പരിധിക്കപ്പുറം ഒരു കാരണവശാലും ലെന്‍സ് ഉപയോഗിക്കരുത്.

ലെന്‍സ് വൃത്തിയാക്കാനുള്ള ലായനി വാങ്ങുമ്പോഴും ശ്രദ്ധിക്കണം. ഡോക്ടറുടെ നിര്‍ദേശവും ലെന്‍സ് കമ്പിനിയുടെ നിര്‍ദേശവും പരിഗണിച്ചാവണം ഇവ തിരഞ്ഞെടുക്കേണ്ടത്. ലെന്‍സ് കണ്ണുകളിലേക്ക് പതിപ്പിക്കും മുമ്പ് കൈ നന്നായി വൃത്തിയാക്കണം. വൃത്തിയില്ലായ്മ അണുബാധയുണ്ടാക്കാന്‍ കാരണമാവും. ലെന്‍സ് കേസും വൃത്തിയായി സൂക്ഷിക്കണം.

വസ്ത്രധാരണവും, മേക്കപ്പും കഴിഞ്ഞതിനു ശേഷം മാത്രം ലെന്‍സ് വെയ്ക്കുന്നതാണ് നല്ലത്. ചിലപ്പോള്‍ മേക്ക്‌അപ്പ് സാധനങ്ങള്‍ അതില്‍ പതിയാന്‍ ഇടയുണ്ട്. ലെന്‍സ് ഉപയോഗിക്കുമ്പോള്‍ എന്തെങ്കിലും അസ്വസ്ഥതയുണ്ടെങ്കില്‍ ലെന്‍സ് മാറ്റി ഡോക്ടറെ കാണിക്കേണ്ടതാണ്. സ്വയം ചികിത്സയ്ക്കായി നില്‍ക്കരുത്. ചൂട് കൂടുതലുള്ള അന്തരീക്ഷത്തില്‍ കോണ്‍ടാക്‌ട് ലെന്‍സുകള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം

Post Bottom Ad

Pages

undefined

Contact Form

Name

Email *

Message *