കാന്‍സറിനെ തടയാന്‍ ഈ ജ്യൂസ് മാത്രം കുടിച്ചാല്‍ മതി - NIIMS HEALTH CARE AND RESEARCH

Breaking

Post Top Ad


Sunday, February 18, 2018

കാന്‍സറിനെ തടയാന്‍ ഈ ജ്യൂസ് മാത്രം കുടിച്ചാല്‍ മതി

To stop cancer you need to drink only this juice,www.niimsgroup.ml


ഗോതമ്പ് മുളപ്പിച്ച ജ്യൂസ് കഴിച്ചാല്‍ കാന്‍സറിനെ അടുപ്പിക്കില്ല. വിറ്റമിനുകളുടെയും ഒരു കലവറയാണ് മുളപ്പിച്ച ഗോതമ്പ്. മുളപ്പിച്ച ഗോതമ്പ് ഏത് നാട്ടിലും ഏതു കാലാവസ്ഥയിലും, വീട്ടില്‍ തന്നെ വളരെ എളുപ്പം വളര്‍ത്തി എടുക്കാവുന്ന ഒന്നാണ്. മുളപ്പിച്ച ഗോതമ്പ് ആരോഗ്യത്തിന് വളരെയേറെ മികച്ചതാണ്. ഇതിനായി ആദ്യം ചെയ്യേണ്ടത് ഇത്രമാത്രം. ഗോതമ്പ് മുളപ്പിക്കാന്‍ ആവശ്യമായ അത്ര മണ്ണും ഒരു പരന്ന പാത്രവും കുറച്ചു ഗോതമ്പും തയ്യാറാക്കി വെക്കുക.

12 മണിക്കൂര്‍ കുതിര്‍ത്ത് വെച്ചിരിക്കുന്ന ഗോതമ്പ് വെള്ളം വാര്‍ത്ത് വെക്കുക. ശേഷം ഒരു ട്രെയിലോ പരന്ന പാത്രത്തിലോ ഒരു ഇഞ്ച് കനത്തില്‍ നനവുള്ള മണ്ണ് നിരത്തുക. അതിനു മുകളില്‍ ഈ ഗോതമ്പ് നിരത്തുക. കൈകൊണ്ട് പതുക്കെ ഒന്ന് അമര്‍ത്തി എല്ലാ ഗോതമ്പ് മണികളും മണ്ണില്‍ പതിച്ചു വക്കുക. ഈര്‍പ്പം നില നിര്‍ത്താന്‍ ഒരു നനഞ്ഞ തോര്‍ത്തോ ഒരു പ്ലാസ്റ്റിക് ഷീറ്റോ കൊണ്ട് ട്രേ മൂടി വക്കുക.

എന്നും രാവിലെയും വൈക്കുന്നേരവും കുറച്ചു വെള്ളം സ്പ്രേ ചെയ്യണം. മൂന്നു നാല് ദിവസം കൊണ്ട് മുളകള്‍ വന്നു തുടങ്ങും. നാമ്പുകള്‍ക്ക് ഒരു ഇഞ്ച് നീളം ആയാല്‍ മൂടി മാറ്റാം. പിന്നീടുള്ള ദിവസങ്ങളില്‍ വെളിച്ചം കിട്ടുന്ന സ്ഥലത്ത് വെക്കണം. വീടിനുള്ളിലെ ഒരു ജനാലയുടെ അടുത്ത് വെച്ചാല്‍ മതിയാകും. ആദ്യത്തെ ദിവസം നേരിട്ട് വലിയ വെയില്‍ കൊള്ളിക്കരുത്. അന്ന് ചെറിയ തണലു മതി. പിറ്റേന്ന് മുതല്‍ നന്നായി വെളിച്ചം കൊടുക്കാം

ദഹനത്തെ സഹായിക്കുന്ന എന്‍സൈമുകളും മുളപ്പിച്ച ഗോതമ്പില്‍ അടങ്ങിയിരിക്കുന്നു. ഹീമോഗ്ലോബിന്‍ കൂട്ടാനും കാന്‍സര്‍ വരെ തടയാനും മുളപ്പിച്ച ഗോതമ്പ് വളരെ നല്ലതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എല്ലാം ഒരുപോലെ മുളപ്പിച്ച ഗോതമ്പ് കഴിക്കാനാകും എന്നതും ഇതിന്റെ മറ്റൊരു സവിശേഷതയാണ്.

Post Bottom Ad

Pages