കാഴ്ചയില്‍ സെക്‌സിലുക്ക് തോന്നണമെങ്കില്‍ ഈ സ്റ്റൈല്‍ മാത്രം മാറ്റിയാല്‍ മതി - NIIMS HEALTH CARE AND RESEARCH

Post Top Ad

Monday, April 16, 2018

demo-image

കാഴ്ചയില്‍ സെക്‌സിലുക്ക് തോന്നണമെങ്കില്‍ ഈ സ്റ്റൈല്‍ മാത്രം മാറ്റിയാല്‍ മതി


keralatimestv

ഇന്നത്തെ യുവതികള്‍ക്ക് ഫാഷന്‍ എന്നത് ഒരു സങ്കല്‍പ്പം മാത്രമായാല്‍ പോര. അവള്‍ക്ക് അത് യാഥാര്‍ത്ഥ്യത്തിന്റെ റാമ്പില്‍ എത്തിക്കുകയും വേണം. സെക്സി ലുക്ക് ആഗ്രഹിക്കാത്ത യുവതികള്‍ ഇല്ലാ എന്നു തന്നെ പറയാം. ന്യൂജനറേഷന്‍ യുവതികള്‍ക്ക് സെക്സി ലുക്കിന് ഇതാ ചില മാര്‍ഗ്ഗങ്ങള്‍.

ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഭാഗമാണ് ചുണ്ടുകള്‍. മുഖമെത്ര സുന്ദരമായാലും ചുണ്ടുകള്‍ക്ക് അഴക് പോരെങ്കില്‍ ആരും സെക്‌സി ലുക്ക് കല്പിച്ചു തരില്ല. സെക്സ് അപ്പീല്‍ കൂടാന്‍ ചുവന്ന ലിപ്സ്റ്റിക് ഇട്ടു നോക്കിയാല്‍ മതിയാവും. ചുവപ്പ് നിറം നിങ്ങളുടെ ചുണ്ടിന്റെ ആര്‍ദ്രത എത്രമാത്രം വര്‍ദ്ധിപ്പിക്കുമെന്ന് മറ്റുള്ളവരുടെ അഭിപ്രായങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയും

സെക്സ് അപ്പീല്‍ കൂട്ടുവാനായി വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. കറുപ്പ് നിറം ആണ് സെക്സ് അപ്പീല്‍ കൂട്ടുവാന്‍ ഉചിതം.. അധികം നിറമില്ലാത്ത വസ്ത്രം ധരിക്കുന്നത് നിങ്ങള്‍ മെലിഞ്ഞതാണെന്ന തോന്നലുണ്ടാക്കും. നിങ്ങളുടെ പിന്‍ഭാഗം കൊണ്ട് സെക്സ് അപ്പീല്‍ കൂട്ടാന്‍ കഴിയും എന്ന് തിരിച്ചറിയണം. ടോപ്പ് ധരിക്കുമ്പോള്‍ പിറകില്‍ അല്‍പം തുറന്ന വസ്ത്രം ധരിക്കൂ, ഇത് നിങ്ങളുടെ ഫാഷന്‍ വ്യക്തിത്വത്തിന് തന്നെ മാറ്റ് കൂട്ടും

പുറംരാജ്യങ്ങളില്‍ കണ്ടുവരുന്ന ഏറ്റവും പുത്തന്‍ ട്രെന്‍ഡുകള്‍ പോലും സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ നമ്മുടെ കേരളത്തില്‍, പ്രത്യേകിച്ച് കൊച്ചി പോലെയുള്ള നഗരങ്ങളില്‍ ഒട്ടും വൈകാതെ വന്നുകൊണ്ടിരിക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ‘ഡിസ്‌ട്രെസ്ഡ് ഡെനിം ജീന്‍സ്’ അഥവാ പലവിധം ‘കീറല്‍ ഉള്ള ജീന്‍സ്’.

പണ്ട് നമ്മളൊക്കെ ഇടുന്ന ഉടുപ്പില്‍ ചെറിയ കീറല്‍ കണ്ടാല്‍ അതു ദൂരെ കളഞ്ഞിരുന്നു. അതു മാറി ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ദ്വാരങ്ങള്‍ ഉള്ള വസ്ത്രങ്ങള്‍ വലിയ വിലകൊടുത്തു വാങ്ങാന്‍ തുടങ്ങിയിരിക്കുന്നു. കൂടാതെ സാധാരണയായി വസ്ത്രം ധരിക്കുന്നതിനെക്കാള്‍ വസ്ത്രം അസാധാരണ രീതിയില്‍ ധരിക്കൂ, ഇത് സെക്സ് അപ്പീല്‍ 100 ശതമാനം കൂട്ടുമെന്ന് ഉറപ്പ് ആണ്. ഉദാഹരണത്തിന് സാരി. സ്‌കേര്‍ട്ടിന് മുകളില്‍ ഒറ്റ ചുറ്റായി ധരിച്ചു നോക്കൂ.

ഷോള്‍ഡറില്‍ ഉരയുന്ന ഇയര്‍ റിംഗ് മാത്രം ധരിക്കുന്നതും മറ്റൊരു ആഭരണവും ധരിക്കാതിരിക്കുന്നതും നിങ്ങള്‍ക്ക് സെക്സ് അപ്പീല്‍ ഉണ്ടാക്കും. അതായത് ഇതിലൂടെ നിങ്ങളുടെ ഷോള്‍ഡര്‍ സെക്സ് അപ്പീലിന് ഉദാഹരണമായിരിക്കും! വെറുതെ ഒരു സണ്‍ഗ്ലാസ് ധരിക്കുന്നത് നിങ്ങളുടെ കണ്ണിന് മാത്രമല്ല ഒരു സെക്‌സി ലുക്കിനും സഹായകമാവും.

Post Bottom Ad

Pages

undefined

Contact Form

Name

Email *

Message *